കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയ കൊലപാതക കേസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു.
ദൃശ്യ കൊലപാതക കേസിലെ പ്രതി വിനീഷിനായുള്ള തെരച്ചിലാണ് ഊർജിതമാക്കിയിരിക്കുന്നത്. സെല്ലിലെ ശുചിമുറിയിലെ ഭിത്തി പൊളിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ഡിസംബർ 29 രാത്രിയാണ് വിനീഷ് ആശുപത്രിയിൽനിന്നു രക്ഷപ്പെട്ടത്. വിചാരണ തടവുകാരനായ ഇയാൾ മാനസിക പ്രശ്നത്തെത്തുടർന്നു ചികിത്സയിലായിരുന്നു.
പ്രണയം നിരസിച്ചതിനാണ് ഇയാൾ ദൃശ്യയെ കൊലപ്പെടുത്തിയത്. അതിർത്തി പ്രദേശങ്ങളിലടക്കം കനത്ത പരിശോധന നടത്തുകയാണ് പോലീസ്.